Sunday, November 14, 2010

നീ

ഒരു പകല്‍ സ്വപ്നത്തില്‍
തളിരില പോലെ നാമ്പിട്ട്‌
ഒരു മിന്നലിലില്ലാതായിപ്പോയ
വെറുമൊരു ഭ്രമമായിരുന്നു നീയെന്നു
എന്നെ ആശ്വസിപ്പിക്കരുത്...
വായിച്ചു മുഴുമിപ്പിക്കാതെ മടക്കിവെച്ച
പുസ്തകത്തിന്റെ ഏതോ താളില്‍
നീ ഉണ്ടായിരുന്നെന്ന് വിശ്വസിച്ച്'
വേദനിക്കാനാണെനിക്കിഷ്ടം ...

11 comments:

  1. വേദനിക്കാനാണെനിക്കിഷ്ടം ...അങ്ങനെയും ചിലരുണ്ട്, അവർ പുസ്തകങ്ങൾ വായിക്കുന്നവരും തളിരില ഭക്ഷിക്കുന്നവരും കാനൽജലത്തെ പ്രണയിക്കുന്നവരും പരിശുദ്ധരുമാകുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ . അൽ‌പ്പം വരികളിൽ ഒരു മുഗ്ധപ്രണയത്തിന്റെ ബാക്കിപത്രം!

    ReplyDelete
  2. വരികള്‍ നന്നായിട്ടുണ്ട്

    ReplyDelete
  3. അതെ ഒരിക്കലും ഒരു ഭ്രമം ആയിരുന്നില്ല നീ..!

    ReplyDelete
  4. കൊള്ളാം നന്നായിട്ടുണ്ട്..

    ReplyDelete
  5. കുഞ്ഞു വരികളില്‍ ഇത്രേം വലിയ ഇഷ്ടമൊളിപ്പിക്കാനാവുമോ.ഇഷ്ടായി.:)

    ReplyDelete
  6. എഴുതിയിടത്തോളം ഹൃദ്യം.
    :-)

    ReplyDelete
  7. തളിരില പോലെ നാമ്പിട്ട്‌
    ഒരു മിന്നലിലില്ലാതായിപ്പോയ
    ...............................

    ReplyDelete
  8. ബ്ലോഗണ മെങ്കില്‍ കവിത ആസ്വദിചേ തീരൂ എന്ന് വച്ചാല്‍ എന്താ ചെയ്യുക്കാ..... കൊള്ളാം

    ReplyDelete
  9. ഇവിടെ മുന്പും വന്നിട്ടുണ്ട്... കമ്മന്‍റുന്നത് ആദ്യം...
    ഇഷ്ടമായി കവിത, ശ്രീനാഥന്‍ മാഷുടെ കമ്മന്‍റും.

    ReplyDelete
  10. ജൂണിൽ നിന്ന് എന്നെ കണ്ടുമുട്ടി എന്ന് കുറെ മുമ്പ് ഒരാൾ പറഞ്ഞിരുന്നു; അത് ഈ ജൂണാവണം.
    ജൂൺ എനിക്ക് പ്രിയപ്പെട്ട മാസമാണ്, മഴയുള്ളതുകൊണ്ടു മാത്രമല്ല, ചിലതൊക്കെ എന്നിലേക്കു വന്നതും സൂര്യനുചുറ്റും ഭൂമി ഒരു വൃത്തം വരച്ചു തീർന്നപ്പോൾ അതു വേറിട്ടുപോയതും ജൂണിലാണ്.
    ഇതുകൊണ്ടൊന്നുമല്ല, മറ്റെന്തൊക്കെയോ കൊണ്ട് ഈ വരികളൊക്കെയും പ്രിയപ്പെട്ടതാകുന്നു; നന്ദി
    സ്നേഹം, പ്രാർത്ഥനകൾ

    ReplyDelete