Tuesday, October 19, 2010

സ്വപ്നലോകത്തെ...

വീണ്ടും വീണ്ടും എന്റെ സ്വപ്നത്തിന്റെ ആകാശങ്ങള്‍ക്കു കീഴെ
അപ്പൂപ്പന്‍താടികള്‍
പെയ്യുകയാണ്...ഓരോ അപ്പൂപ്പന്താടിയെയും
പിന്തുടര്‍ന്ന്
ഞാനെത്തുന്നത് ഒടുവിലെന്നും ഒരേ വഴിയില്‍.
രാമനാ
നാല്‍ ആനയിക്കപ്പെട്ടു മന്ത്രവാദക്കളത്തില്‍ അകപ്പെടുന്ന
നാഗവല്ലിയെ
പോലെ ഞാന്‍ എന്നും അവിടെ തനിച്ചാക്കപ്പെടുന്നു...
കടും
നിറങ്ങള്‍ക്ക് പകരം അവിടെ എന്നെ കാത്തുനില്‍ക്കുന്നത്
പരീക്ഷകളാണ്
. അതെ, മുമ്പെങ്ങോ പറിച്ചെറിഞ്ഞു കളഞ്ഞിട്ടും
കുറെയേറെ
മലയാളം ചോദ്യക്കടലാസുകള്‍ എന്റെ
സ്വപ്നങ്ങളുടെ
പടവുകളിലൊക്കെയും ഇരിപ്പുറപ്പിക്കുകയാണ് ..

എന്റെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ മാത്രം അപ്രത്യക്ഷമാകുന്ന അക്ഷരങ്ങള്‍...
'വാസ്തുഹാര ' കളെ കയറ്റിയ കപ്പലിനുള്ളിലായിരിക്കും ചിലപ്പോള്‍
എക്സാം
ഹാള്‍. വലിച്ചു പൊട്ടിക്കപ്പെട്ട കാതുമായി 'അഗ്നിസാക്ഷി 'യിലെ
ഭ്രാന്തിചെറിയമ്മ ചില നേരത്ത് എന്റെ നേരെ ചോദ്യങ്ങള്‍ എറിയും...
ഒരിക്കല്‍ exam center തിരഞ്ഞു നഗരം മുഴുവന്‍ ഞാന്‍ അലഞ്ഞതും
ഒടുവില്‍ ഏതോ ഒരു അപരിചിതന്‍ ഏത് പരീക്ഷയെന്നു പോലും
ചോദിക്കാതെ
എന്നെ അവിടെ എത്തിച്ചതും... എന്നിട്ടോ??
എഴുതുമ്പോഴേക്കും
മാഞ്ഞു പോകുന്ന അക്ഷരങ്ങള്‍ മാത്രം...
ഏറ്റവും ഒടുവില്‍ CRO കളും multimeter കളും നിറഞ്ഞു നില്‍ക്കുന്ന
ലാബില്‍ വെച്ച് എന്റെ പ്രിയപ്പെട്ട മലയാളം ടീച്ചര്‍ എന്റെ നേരെ
വിരല്‍ ചൂണ്ടി അലറി
" പറയൂ...അക്രൂരന്റെ കുലമേത്??? "

സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങളും തിരഞ്ഞു നേരം വെളുപ്പിച്ച രാത്രികള്‍ ...
എല്ലാ അന്വേഷണങ്ങളും ഒടുക്കം നിന്നില്‍ എത്തുന്നത് മാത്രം എനിക്ക്
മനസ്സിലാകുന്നില്ല പ്രിയപ്പെട്ട കൂട്ടുകാരാ.. പറന്നു വീണ
അപ്പൂപ്പന്‍ താടിയെ കയ്യിലെടുത്തു നീ നടന്നു നീങ്ങുന്നത് മാത്രമാണ്
നിന്നെ കുറിച്ചുള്ള അവസാന ഓര്‍മ...അന്ന് നിനക്ക്
തരാതെ ഞാന്‍ വലിച്ചെറിഞ്ഞ വാക്കിന്റെ ശാപം
ഇപ്പോഴും എന്നെ പിന്തുടരുന്നുവെന്നു ഞാന്‍ വിശ്വസിക്കണമെന്നോ???

7 comments:

 1. എന്താ എഴുതിയെ എന്ന് എനിക്ക് തന്നെ ഒരു രൂപമില്ല...എന്തോ കുത്തികുറിച്ചതാണ് ...വായനക്കാര്‍ ക്ഷമിക്കുമല്ലോ... :)

  ReplyDelete
 2. ഒരിക്കല്‍ exam center തിരഞ്ഞു നഗരം മുഴുവന്‍ ഞാന്‍ അലഞ്ഞതും
  ഒടുവില്‍ ഏതോ ഒരു അപരിചിതന്‍ ഏത് പരീക്ഷയെന്നു പോലും
  ചോദിക്കാതെ എന്നെ അവിടെ എത്തിച്ചതും... എന്നിട്ടോ??
  എഴുതുമ്പോഴേക്കും മാഞ്ഞു പോകുന്ന അക്ഷരങ്ങള്‍ മാത്രം... ഞാൻ എന്താണു കുട്ടീ എഴുതേണ്ടത്? എന്തും വരട്ടേ എന്ന് കണ്ണടച്ച് നൊന്തെഴുതുന്നത് എന്നോ?

  ReplyDelete
 3. assalayittundu.......... aashamsakal........

  ReplyDelete
 4. തരാതെ ഞാന്‍ വലിച്ചെറിഞ്ഞ വാക്കിന്റെ ശാപം..സാരല്ല്യ..ചില പ്രാന്തുകളങ്ങ് പറഞ്ഞ് തീര്‍ത്തേക്കണം...
  സ്വപ്നങ്ങളൊക്കേയും കണ്ട് തീര്‍ത്താല്‍ മതി,വ്യാഖ്യാനിച്ച് ഭംഗികളയണ്ട..
  എഴുതിയതത്രയും നന്നായിട്ടുണ്ട്..

  ReplyDelete
 5. എന്തോ..ഒരു നിസ്സഹായത തോന്നുന്നു ഇതു വായിക്കുമ്പോള്‍.ചില സ്വപ്നക്കുരുക്കുകളുണ്ട്.എത്രയഴിച്ചിട്ടും കടും കെട്ട് മുറുകി കഷ്ടപ്പെടുത്തുന്നത്.കാണുന്ന നേരം വെറും സ്വപ്നമാകണേ എന്നറിയാതെ ഉള്ളില്‍ പ്രാര്‍ത്ഥിച്ചു പോവാറുള്ളത്..അത് പോലെ ഇതും.

  ReplyDelete
 6. വായിച്ചു,,വായിച്ചു ഭ്രാന്തായോ..മാഷേ..

  ReplyDelete
 7. ഇത് ഭ്രാന്ത് തന്നെ. എന്നിട്ട് അക്രൂരന്റെ കുലമേതെന്ന് പറഞ്ഞില്ല

  ReplyDelete