Saturday, September 25, 2010

ഭൂതം,ഭാവി


ജ്യോതിഷിയുടെ അടഞ്ഞ കണ്ണുകളില്‍ എന്റെ ഭാവി വെളിച്ചപ്പെടുമെന്നു
അമ്മ വിശ്വസിക്കുന്നു.

ഞാനും വിശ്വസിച്ചേനേ ....
നടന്ന വഴിയിലെ ഏത് കല്ലില്‍ തട്ടി വീണപ്പോഴാണ് കൈയ്യില്‍ ഇറുകെ പിടിച്ച നിന്നെ എനിക്ക് നഷ്ടപ്പെട്ടതെന്ന് പറഞ്ഞു തന്നിരുന്നെങ്കില്‍...
ഒരിക്കലും കൈവിടരുതെന്നാഗ്രഹിച്ച സ്വപ്നത്തില്‍ നിന്ന് ഞാന്‍ ഉണര്‍ന്നു
പോയതെങ്ങനെ എന്നെങ്കിലും...

ഭാവിയിലേക്ക് എറിയാന്‍ എനിക്ക് ചോദ്യങ്ങളില്ല...
അറിയേണ്ടത് ഭൂതകാലത്തിന്റെ ഉത്തരങ്ങളാണ്...
ഈ വെളുത്ത കരുക്കളില്‍ ഒളിച്ചിരിക്കുന്ന ശുക്രനെയും ചന്ദ്രനേയും ഈ അടഞ്ഞ
കണ്ണുകളെയും ഞാന്‍ വെല്ലുവിളിക്കുകകയാണ്....

9 comments:

  1. valare nannayittundu..................................... aashamsakal..........

    ReplyDelete
  2. നന്നായിട്ടുണ്ട് ജൂണ്‍..
    ‘അറിയേണ്ടത് ഭൂതകാലത്തിന്റെ ഉത്തരങ്ങളാണ്...’

    അതാണെനിക്കും അറിയാനാഗ്രഹം.ഭൂതായനങ്ങളില്‍ വഴി തെറ്റിപ്പിടഞ്ഞു നില്‍ക്കേണ്ടി വന്നത്,ഏതേതിന്റെ തുടര്‍ച്ചയെന്നറിയാതെ ഇപ്പോഴും യാത്ര തുടരേണ്ടി വരുന്നത്..
    ഇതിനൊക്കെയുള്ള ഉത്തരങ്ങള്‍ ഏതു ധ്യാനനിമഗ്നമായ കണ്ണുകളിലാണാവോ തെളിയുക..

    ReplyDelete
  3. നന്നായി പറഞ്ഞു, ഭൂതകാലത്തിന്റെ കുരുക്കുകൾ അഴിക്കാനുള്ള ആഗ്രഹം-എങ്കിലും സാർത്ര് പറഞ്ഞ ശക്തമായ ഒരു മന്ത്രം ഓർമിപ്പിക്കട്ടേ ജൂൺ-
    Past Doesn't Exist!

    ReplyDelete
  4. പ്രിയ ജൂണ്‍,
    കവിതയിലെ ചോദ്യം/പ്രതികരണം ശക്തമാണ്‌.നിര്‍ഭയവും.സ്വപ്‌നങ്ങള്‍/ആഗ്രഹങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ ദൈവം എവിടെ എന്ന ചോദ്യമുയരും,സാധാരണക്കാരനില്‍.നമ്മള്‍ വേദാന്തികളല്ലോ.
    കവിത സന്ദേഹങ്ങളുന്നയിക്കാനുള്ളത്‌ കൂടിയാണെന്ന്‌ തിരിച്ചറിയുന്നതില്‍ സന്തോഷം.

    ReplyDelete
  5. ജൂണ്‍ ശ്രീനാഥന്‍ മാഷിന്റെ ബ്ലോഗിലൂടെ ആണ് ഇവിടെ വന്നത് .. ഈ നാലോ അഞ്ചോ വരിയില്‍ എഴുതി നിര്‍ത്തിയത് ഞാന്‍ എഴുതണം എന്ന് വിചാരിച്ചിട്ട് വേണ്ട എന്ന് വെച്ച ഒരു കഥയാണ്‌ (?).
    ഇത്രയും ലളിതവും accurate മായ വരികള്‍ എഴുതാന്‍ എനിക്ക് പറ്റില്ല ... പറ്റിയിരുന്നെങ്കില്‍ ഞാന്‍ എഴുതി കൂട്ടിയേനെ ..
    നടന്ന വഴിയിലെ ഏത് കല്ലില്‍ തട്ടി വീണപ്പോഴാണ് കൈയ്യില്‍ ഇറുകെ പിടിച്ച നിന്നെ എനിക്ക് നഷ്ടപ്പെട്ടതെന്ന് പറഞ്ഞു തന്നിരുന്നെങ്കില്‍...
    ഭാവിയിലേക്ക് എറിയാന്‍ എനിക്ക് ചോദ്യങ്ങളില്ല...
    അറിയേണ്ടത് ഭൂതകാലത്തിന്റെ ഉത്തരങ്ങളാണ്...
    ഈ വരികള്‍ ........... no more comments .
    thanks ....

    ReplyDelete
  6. വരികള്‍ ഏറ്റുവാങ്ങിയതിനു നന്ദി... :)

    @ശ്രീനാഥന്‍ : sir നു ഒരു സ്പെഷ്യല്‍ നന്ദി...
    @പ്രദീപ് : ഞാന്‍ എഴുതിയ വരികള്‍ മറ്റൊരാളുടേതു കൂടിയാകുമ്പോള്‍ അതൊരു സുഖമുള്ള സന്തോഷം തന്നെ ... :)
    @jayarajmurukkumpuzha : രണ്ടു വട്ടം.... :)

    ReplyDelete
  7. ഗ്രഹങ്ങളെ മാത്രമല്ല, വിധിയേയും വെല്ലുവിളിക്കുക
    :-)

    ReplyDelete