Saturday, August 7, 2010

സ്മൈലി

ഉള്ളിലൊരു വെയില്‍ ഒളിപ്പിച്ചു
പെയ്യുന്ന ഈ മഴകള്‍
എന്നെ പൊള്ളിക്കുന്നുവെന്ന്
നീ ഒരിക്കലും അറിയരുത്.
കലങ്ങി മറിഞ്ഞ
അക്ഷരങ്ങളുടെ കടലില്‍
ചത്ത്‌ മരവിച്ചത്
എന്റെ ഹൃദയമായിരുന്നെന്നു
നീ തിരിച്ചറിയരുത്.
ചാറ്റ് വിന്‍ഡോയില്‍
ഞാന്‍ കയറ്റിവിടുന്ന
ചിരിക്കുന്ന മുഖങ്ങള്‍..
അവയെ മാത്രം വിശ്വസിച്ചേക്കുക..

9 comments:

  1. ഉള്ളിലൊരു വെയില്‍ ഒളിപ്പിച്ചു
    പെയ്യുന്ന ഈ മഴകള്‍
    എന്നെ പൊള്ളിക്കുന്നുവെന്ന്
    നീ ഒരിക്കലും അറിയരുത്.
    -കവിത ഒളിപ്പിച്ചിട്ടുണ്ടീ വരികളിൽ! ആശംസകൾ!

    ReplyDelete
  2. ഉള്ളിലൊരു മഴയും പുറത്ത് വെയിലും...
    ചിലനേരങ്ങളിൽ തിരിച്ചും..
    ഞാൻ പറഞ്ഞൊരു ‘നുണ’യെ എന്നേക്കാളേറെ ഓർത്ത് വെച്ചതാരാണെന്നറിയാൻ കഴിഞ്ഞെങ്കിൽ....

    ReplyDelete
  3. കൊച്ചു വരികളിലെ കവിത ഇഷ്ടപ്പെട്ടു..

    ReplyDelete
  4. മിത്രമേ,
    ഈ കവിതയെപ്പറ്റി ഉള്ളതു പറഞ്ഞാൽ, ബ്ലോഗിലെ പതിവു ‘പുറംചൊറിയ‘ലാണന്നു താങ്കൾ ധരിച്ചേക്കും. ഉള്ളിൽ വെയിലൊളിപ്പിച്ചു വച്ചിരിക്കുന്ന വാക്കുകൾക്കു മുന്നിൽ ....

    ReplyDelete
  5. നന്ദി എല്ലാവര്‍ക്കും... :)

    ReplyDelete
  6. വളരെ നന്നായി

    ReplyDelete
  7. പ്രിയ ജൂണ്‍,
    ഈ പേര്‌ സ്വീകരിച്ചതിലാണ്‌ യഥാര്‍ത്ഥ കവിത!
    സ്‌മൈലി എന്ന വാക്ക്‌ മലയാളത്തിനു തന്നതിന്‌ നന്ദി.
    കവിത നന്നായിരിക്കുന്നു.

    ഭാവുകങ്ങള്‍.

    ReplyDelete
  8. വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete