Saturday, August 21, 2010

ഡയറി

കൂടെയുണ്ടായിരുന്നു,
ചിരിക്കുമ്പോഴും പിന്നെ
ചിരിയും കരച്ചിലും മറന്നപ്പോഴും..
ആരിലുമെത്താതെ തളര്‍ന്ന
എന്നിലെ അക്ഷരങ്ങള്‍ക്ക്
നിന്റെ ഇരു വരികള്‍ക്കിടയില്‍
എന്നേക്കും സുഖ സമാധി...
മൌനം വെളിപ്പെടുത്തിയതൊക്കെയും
നിന്റെ ശൂന്യതയില്‍ നിറഞ്ഞു കവിഞ്ഞത്
നമുക്ക് മാത്രമറിയാവുന്ന രഹസ്യം...
എങ്കിലും എരിക്കാതെ വയ്യ!
ഒരിക്കല്‍ നീ എന്നെ
ഒറ്റുകൊടുത്താലോ ...??

9 comments:

  1. പ്രിയ ജൂണ്‍,
    നീണ്ട പതിനഞ്ചുവര്‍ഷക്കാലം ഞാന്‍ ഡയറിത്താളുകളുടെ ഭൂമികയിലായിരുന്നു.ഓരോ രാത്രിയും അന്നന്നത്തെ വശേഷങ്ങള്‍ വിശദമായി എഴുതിവയ്‌ക്കും.അന്നൊക്കെ ഡയറികള്‍ വാങ്ങാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.പത്തുകൊല്ലംമുമ്പ്‌ ആ കമ്പം അവസാനിച്ചു.അതിനുശേഷം,സമ്മാനമായി അനവധി ഡയറികള്‍ ഓരോ കൊല്ലവും കിട്ടാന്‍ തുടങ്ങി.അവയൊക്കെ ഞാന്‍ ആര്‍ക്കെങ്കിലും കൊടുക്കും.ഇപ്പോഴും അന്നെഴുതിയ ഡയറികള്‍ കൈയിലുണ്ട്‌.ഇടയ്‌ക്ക്‌‌ വായിക്കും....അതെല്ലാം ഓര്‍ക്കാന്‍ താങ്കളുടെ ഡയറി എന്ന കവിത പ്രേരണയായി.നന്ദി.

    ReplyDelete
  2. @ സോണ
    എരിക്കുക എന്ന് തന്നെയായിരുന്നു ഉദ്ദേശിച്ചത്.. അത്രമേല്‍ പ്രിയപ്പെട്ടതെങ്കിലും കത്തിച്ചു കളയപ്പെടാറില്ലേ ചില ഡയറികള്‍...
    വായനക്ക് നന്ദി :)
    @ സുസ്മേഷ് ചന്ത്രോത്ത്
    വാരികകളുടെ താളുകളിലൂടെ ഏറെ പരിചിതനായ പ്രിയപ്പെട്ട എഴുത്തുകാരന്‍ ... വായനക്ക് ഒരുപാടു നന്ദി.. :)

    ReplyDelete
  3. വളരെ നല്ലൊരാവിഷ്കരണം. മനസ്സിന്റെ ഏടുകൾ എരിയിക്കണ്ട, തട്ടിൻപുറത്തിട്ടോളൂ,ആരും കാണണ്ടാ.

    ReplyDelete
  4. വളരെ ലളിതമായ വരികള്‍.

    ReplyDelete
  5. എന്നാല്‍ പിന്നെ,വെട്ടലും,തിരുത്തലും വേണ്ടാത്ത,ഒറ്റുകൊടുക്കുമെന്ന് പേടിക്കേണ്ടാത്ത സ്വന്തം മനസ്സിന്റെ താളുകളായിക്കോട്ടെ ഡയറി.:)

    ഓ.ടോ:-
    കമന്റ് ചെയ്യുമ്പോഴുള്ള വേഡ് വെരിഫിക്കേഷന്‍ ഒന്നെടുത്തു കളഞ്ഞോളൂട്ടോ.അല്ലെങ്കില്‍ കമന്റാന്‍ ബുദ്ധിമുട്ടായിരിക്കും..

    ReplyDelete
  6. വന്നതിനു അഭിപ്രായങ്ങള്‍ പറഞ്ഞതിന് നന്ദി :)
    @rare rose: മാറ്റിയിട്ടുണ്ട്

    ReplyDelete
  7. ലളിതം, മനോഹരം...എങ്കിലും ഡയറിയെ വെറുമൊരു സംശയത്തിന്റെ നിഴലില്‍ എരിക്കണോ ?

    ReplyDelete
  8. enikku vendiyaanNO ezhuthiye.....OrO varshaandyathilum kathichu kaLanja dairikaLude Ormmayundaakkan?????

    ReplyDelete
  9. വരികള്‍ നന്നായി
    ചിന്തകള്‍ അമ്പരപ്പിക്കുന്നു
    :-)
    ഉപാസന

    ReplyDelete