ഒരു പകല്‍ സ്വപ്നത്തില്‍
തളിരില പോലെ നാമ്പിട്ട്
ഒരു മിന്നലിലില്ലാതായിപ്പോയ
വെറുമൊരു ഭ്രമമായിരുന്നു നീയെന്നു
എന്നെ ആശ്വസിപ്പിക്കരുത്...
വായിച്ചു മുഴുമിപ്പിക്കാതെ മടക്കിവെച്ച
പുസ്തകത്തിന്റെ ഏതോ താളില്‍
നീ ഉണ്ടായിരുന്നെന്ന് വിശ്വസിച്ച്'
വേദനിക്കാനാണെനിക്കിഷ്ടം ...
Sunday, November 14, 2010
Tuesday, October 19, 2010
സ്വപ്നലോകത്തെ...
വീണ്ടും വീണ്ടും എന്റെ സ്വപ്നത്തിന്റെ ആകാശങ്ങള്‍ക്കു കീഴെ
അപ്പൂപ്പന്താടികള് പെയ്യുകയാണ്...ഓരോ അപ്പൂപ്പന്താടിയെയും
പിന്തുടര്ന്ന് ഞാനെത്തുന്നത് ഒടുവിലെന്നും ഒരേ വഴിയില്‍.
രാമനാഥനാല് ആനയിക്കപ്പെട്ടു മന്ത്രവാദക്കളത്തില്‍ അകപ്പെടുന്ന
നാഗവല്ലിയെ പോലെ ഞാന്‍ എന്നും അവിടെ തനിച്ചാക്കപ്പെടുന്നു...
കടുംനിറങ്ങള്‍ക്ക് പകരം അവിടെ എന്നെ കാത്തുനില്‍ക്കുന്നത്
പരീക്ഷകളാണ്. അതെ, മുമ്പെങ്ങോ പറിച്ചെറിഞ്ഞു കളഞ്ഞിട്ടും
കുറെയേറെ മലയാളം ചോദ്യക്കടലാസുകള്‍ എന്റെ
സ്വപ്നങ്ങളുടെ പടവുകളിലൊക്കെയും ഇരിപ്പുറപ്പിക്കുകയാണ് ..
എന്റെ കണ്ണുകള്‍ക്ക് മുമ്പില്‍ മാത്രം അപ്രത്യക്ഷമാകുന്ന അക്ഷരങ്ങള്‍...
'വാസ്തുഹാര ' കളെ കയറ്റിയ കപ്പലിനുള്ളിലായിരിക്കും ചിലപ്പോള്‍
എക്സാം ഹാള്‍. വലിച്ചു പൊട്ടിക്കപ്പെട്ട കാതുമായി 'അഗ്നിസാക്ഷി 'യിലെ
ഭ്രാന്തിചെറിയമ്മ ചില നേരത്ത് എന്റെ നേരെ ചോദ്യങ്ങള്‍ എറിയും...
ഒരിക്കല്‍ exam center തിരഞ്ഞു നഗരം മുഴുവന്‍ ഞാന്‍ അലഞ്ഞതും
ഒടുവില്‍ ഏതോ ഒരു അപരിചിതന് ഏത് പരീക്ഷയെന്നു പോലും
ചോദിക്കാതെ എന്നെ അവിടെ എത്തിച്ചതും... എന്നിട്ടോ??
എഴുതുമ്പോഴേക്കും മാഞ്ഞു പോകുന്ന അക്ഷരങ്ങള്‍ മാത്രം...
ഏറ്റവും ഒടുവില്‍ CRO കളും multimeter കളും നിറഞ്ഞു നില്ക്കുന്ന
ലാബില്‍ വെച്ച് എന്റെ പ്രിയപ്പെട്ട മലയാളം ടീച്ചര്‍ എന്റെ നേരെ
വിരല്‍ ചൂണ്ടി അലറി
" പറയൂ...അക്രൂരന്റെ കുലമേത്??? "
സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങളും തിരഞ്ഞു നേരം വെളുപ്പിച്ച രാത്രികള്‍ ...
എല്ലാ അന്വേഷണങ്ങളും ഒടുക്കം നിന്നില്‍ എത്തുന്നത് മാത്രം എനിക്ക്
മനസ്സിലാകുന്നില്ല പ്രിയപ്പെട്ട കൂട്ടുകാരാ.. പറന്നു വീണ
അപ്പൂപ്പന് താടിയെ കയ്യിലെടുത്തു നീ നടന്നു നീങ്ങുന്നത് മാത്രമാണ്
നിന്നെ കുറിച്ചുള്ള അവസാന ഓര്മ...അന്ന് നിനക്ക്
തരാതെ ഞാന്‍ വലിച്ചെറിഞ്ഞ വാക്കിന്റെ ശാപം
ഇപ്പോഴും എന്നെ പിന്തുടരുന്നുവെന്നു ഞാന്‍ വിശ്വസിക്കണമെന്നോ???

Saturday, September 25, 2010
ഭൂതം,ഭാവി

ജ്യോതിഷിയുടെ അടഞ്ഞ കണ്ണുകളില്‍ എന്റെ ഭാവി വെളിച്ചപ്പെടുമെന്നു
അമ്മ വിശ്വസിക്കുന്നു.
ഞാനും വിശ്വസിച്ചേനേ ....
നടന്ന വഴിയിലെ ഏത് കല്ലില്‍ തട്ടി വീണപ്പോഴാണ് കൈയ്യില്‍ ഇറുകെ പിടിച്ച നിന്നെ എനിക്ക് നഷ്ടപ്പെട്ടതെന്ന് പറഞ്ഞു തന്നിരുന്നെങ്കില്‍...
ഒരിക്കലും കൈവിടരുതെന്നാഗ്രഹിച്ച സ്വപ്നത്തില്‍ നിന്ന് ഞാന്‍ ഉണര്‍ന്നു
പോയതെങ്ങനെ എന്നെങ്കിലും...
ഭാവിയിലേക്ക് എറിയാന്‍ എനിക്ക് ചോദ്യങ്ങളില്ല...
അറിയേണ്ടത് ഭൂതകാലത്തിന്റെ ഉത്തരങ്ങളാണ്...
ഈ വെളുത്ത കരുക്കളില്‍ ഒളിച്ചിരിക്കുന്ന ശുക്രനെയും ചന്ദ്രനേയും ഈ അടഞ്ഞ
കണ്ണുകളെയും ഞാന്‍ വെല്ലുവിളിക്കുകകയാണ്....
Saturday, August 21, 2010
ഡയറി
കൂടെയുണ്ടായിരുന്നു,
ചിരിക്കുമ്പോഴും പിന്നെ
ചിരിയും കരച്ചിലും മറന്നപ്പോഴും..
ആരിലുമെത്താതെ തളര്‍ന്ന
എന്നിലെ അക്ഷരങ്ങള്‍ക്ക്
നിന്റെ ഇരു വരികള്‍ക്കിടയില്‍
എന്നേക്കും സുഖ സമാധി...
മൌനം വെളിപ്പെടുത്തിയതൊക്കെയും
നിന്റെ ശൂന്യതയില്‍ നിറഞ്ഞു കവിഞ്ഞത്
നമുക്ക് മാത്രമറിയാവുന്ന രഹസ്യം...
എങ്കിലും എരിക്കാതെ വയ്യ!
ഒരിക്കല്‍ നീ എന്നെ
ഒറ്റുകൊടുത്താലോ ...??
ചിരിക്കുമ്പോഴും പിന്നെ
ചിരിയും കരച്ചിലും മറന്നപ്പോഴും..
ആരിലുമെത്താതെ തളര്‍ന്ന
എന്നിലെ അക്ഷരങ്ങള്‍ക്ക്
നിന്റെ ഇരു വരികള്‍ക്കിടയില്‍
എന്നേക്കും സുഖ സമാധി...
മൌനം വെളിപ്പെടുത്തിയതൊക്കെയും
നിന്റെ ശൂന്യതയില്‍ നിറഞ്ഞു കവിഞ്ഞത്
നമുക്ക് മാത്രമറിയാവുന്ന രഹസ്യം...
എങ്കിലും എരിക്കാതെ വയ്യ!
ഒരിക്കല്‍ നീ എന്നെ
ഒറ്റുകൊടുത്താലോ ...??
Saturday, August 7, 2010
സ്മൈലി
ഉള്ളിലൊരു വെയില് ഒളിപ്പിച്ചു
പെയ്യുന്ന ഈ മഴകള്‍
എന്നെ പൊള്ളിക്കുന്നുവെന്ന്
നീ ഒരിക്കലും അറിയരുത്.
കലങ്ങി മറിഞ്ഞ
അക്ഷരങ്ങളുടെ കടലില്‍
ചത്ത് മരവിച്ചത്
എന്റെ ഹൃദയമായിരുന്നെന്നു
നീ തിരിച്ചറിയരുത്.
ചാറ്റ് വിന്‍ഡോയില്‍
ഞാന്‍ കയറ്റിവിടുന്ന
ചിരിക്കുന്ന മുഖങ്ങള്‍..
അവയെ മാത്രം വിശ്വസിച്ചേക്കുക..
പെയ്യുന്ന ഈ മഴകള്‍
എന്നെ പൊള്ളിക്കുന്നുവെന്ന്
നീ ഒരിക്കലും അറിയരുത്.
കലങ്ങി മറിഞ്ഞ
അക്ഷരങ്ങളുടെ കടലില്‍
ചത്ത് മരവിച്ചത്
എന്റെ ഹൃദയമായിരുന്നെന്നു
നീ തിരിച്ചറിയരുത്.
ചാറ്റ് വിന്‍ഡോയില്‍
ഞാന്‍ കയറ്റിവിടുന്ന
ചിരിക്കുന്ന മുഖങ്ങള്‍..
അവയെ മാത്രം വിശ്വസിച്ചേക്കുക..
Subscribe to:
Posts (Atom)