
ജ്യോതിഷിയുടെ അടഞ്ഞ കണ്ണുകളില്‍ എന്റെ ഭാവി വെളിച്ചപ്പെടുമെന്നു
അമ്മ വിശ്വസിക്കുന്നു.
ഞാനും വിശ്വസിച്ചേനേ ....
നടന്ന വഴിയിലെ ഏത് കല്ലില്‍ തട്ടി വീണപ്പോഴാണ് കൈയ്യില്‍ ഇറുകെ പിടിച്ച നിന്നെ എനിക്ക് നഷ്ടപ്പെട്ടതെന്ന് പറഞ്ഞു തന്നിരുന്നെങ്കില്‍...
ഒരിക്കലും കൈവിടരുതെന്നാഗ്രഹിച്ച സ്വപ്നത്തില്‍ നിന്ന് ഞാന്‍ ഉണര്‍ന്നു
പോയതെങ്ങനെ എന്നെങ്കിലും...
ഭാവിയിലേക്ക് എറിയാന്‍ എനിക്ക് ചോദ്യങ്ങളില്ല...
അറിയേണ്ടത് ഭൂതകാലത്തിന്റെ ഉത്തരങ്ങളാണ്...
ഈ വെളുത്ത കരുക്കളില്‍ ഒളിച്ചിരിക്കുന്ന ശുക്രനെയും ചന്ദ്രനേയും ഈ അടഞ്ഞ
കണ്ണുകളെയും ഞാന്‍ വെല്ലുവിളിക്കുകകയാണ്....